ഇംഗ്ലണ്ടിൽ ഗ്ലോസ്റ്ററിൽ കാർ ലോറിയുമായി ഇടിച്ചു രണ്ട് മലയാളികൾ മരണമടഞ്ഞു
റൗണ്ട് എബൗട്ടിൽ ലോറിയുമായി കൂട്ടി ഇടിച്ചാണ്
ലണ്ടനിൽ ഗ്ലോസ്റ്ററിൽ ചെൽറ്റ്നം ഹാമിന് സമീപം റൗണ്ട് എബൗട്ടിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരണമടഞ്ഞു.
കഴിഞ്ഞ വർഷം യു കെ യിൽ എത്തിയ മലയാളി കുടുംബമാണ് കാർ അപകടത്തിൽപെട്ടത് 17 ന് പകൽ11.15 ന് ശേഷമാണ് ആൻഡോവർസ്ഫോർഡിന് സമീപമുള്ള റൗണ്ട് എബൗട്ടിൽ വെച്ച് ലോറിയുമായി കൂട്ടി ഓടിച്ചത് എന്നാണ് ലഭ്യമായ വിവരം
എറണാകുളം കുന്നക്കൽ സ്വദേശി ബിൻസ് രാജൻ (32)കൊല്ലം സ്വദേശി അർച്ചന നിർമൽ എന്നിവരാണ് മരിച്ചത്.
കാറിൽ ഒരു കുട്ടിയടക്കം അഞ്ചുപേരാണ് ഉണ്ടായിരുന്നത്.
ബിൻസ് രാജനും ഭാര്യയും കുട്ടിയും മറ്റൊരു ദമ്പതിയും ഉണ്ടായിരുന്നു.
ബിൻസ് രാജൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണത്തിന് കീഴടങ്ങി.ഗുരുതരമായി പരിക്കേറ്റ ഭാര്യ അനഖയെയും കുഞ്ഞിനെയും ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു .
പരിക്കേറ്റ കൊല്ലം സ്വദേശി അർച്ചനയെ ബ്രിസ്റ്റോളിലെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അർച്ചനയുടെ ഭർത്താവ് പത്തനംതിട്ട നിർമ്മൽ രമേശ്വ പത്തനംതിട്ട വല്ലച്ചിറ സ്വദേശിയാണ്.
ഭാര്യ അനഖയ്ക്കും കുട്ടിക്കുമൊപ്പം 2021 ഓഗസ്റ്റിലാണ് ബിൻസ് രാജൻ യുകെയിലെത്തിയത്. ലൂട്ടൺ സർവകലാശാലയിലെ വിദ്യാർത്ഥിനിയായിരുന്നു ഭാര്യ അനഖ.
ലൂട്ടണിൽ നിന്ന് ഗ്ലോസ്റ്ററിലേക്ക് പോവുകയായിരുന്ന മലയാളികുടുംബങ്ങളാണ് അപകടത്തിൽ പെട്ടത്.യുകെ മലയാളികൾക്ക് ഈ ദുരന്തം താങ്ങാവുന്നതിനും അപ്പുറമാണ്.