ന്യൂഡല്‍ഹി: കോവിഡ് വകഭേദമായ ഒമൈക്രോണ്‍ ഇന്ത്യയില്‍ സമൂഹവ്യാപനഘട്ടത്തിലെന്ന് മുന്നറിയിപ്പ്. വൈറസിലെ ജനിതകമാറ്റം നിരീക്ഷിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഇന്ത്യന്‍ സാര്‍സ് കോവി-2 ജീനോമിക്‌സ് ലാബുകളുടെ കണ്‍സോര്‍ഷ്യമായ ഇന്‍സാകോഗ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നിരവധി മെട്രോ നഗരങ്ങള്‍ പുതിയ വകഭേദത്തിന്‍രെ പിടിയിലാണ്.
രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പ്രധാന കാരണം ഒമൈക്രോണ്‍ സാന്നിധ്യമാണെന്നും ഇന്‍സാകോഗ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഒമൈക്രോണ്‍ കേസുകളില്‍ രോഗലക്ഷണം പലര്‍ക്കും ഉണ്ടാകുന്നില്ല. അല്ലെങ്കില്‍ തീരെ ചെറിയ ലക്ഷണങ്ങളേ ഉണ്ടാകുന്നുള്ളൂ.
- Advertisement -
എന്നാല്‍ പുതിയ തരംഗത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടേയും ഐസിയു ചികിത്സ വേണ്ടി വരുന്നവരുടേയും എണ്ണം വര്‍ധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഭീഷണി മാറ്റമില്ലാതെ നിലനില്‍ക്കുന്നുണ്ട്. ഒമൈക്രോണിന്റെ ബിഎ2 വകഭേദവും ഇന്ത്യയില്‍ കണ്ടു വരുന്നതായി ഇന്‍സാകോഗ് പറയുന്നു.
രാജ്യത്ത് അടുിത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ കോവിഡ് മൂന്നാം തരംഗം മൂര്‍ധന്യാവസ്ഥയിലെത്തുമെന്ന് ഐഐടി മദ്രാസിന്റെ പഠനം പറയുന്നു. ജനുവരി 14 മുതല്‍ 21 വരെയുള്ള ആഴ്ചയില്‍ കൊറോണ വൈറസിന്റെ വ്യാപന നിരക്ക് 1.57 ആയി കുറഞ്ഞിട്ടുള്ളതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ ഇന്നലെ 3,33,533 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
- Advertisement -