കോഴിക്കോട്: ആത്മീയ യാത്രാ സംഘടകനും വിവേകാനന്ദ ട്രാവൽസിന്റെ എംഡിയുമായ സി.നരേന്ദ്രന്റെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. ശബരിമല തീർത്ഥാടകർക്ക് ഏറെ സൗകര്യപ്രദമാവുന്ന രീതിയിൽ വർഷങ്ങളായി സർവ്വീസ് നടത്തുന്ന വിവേകാനന്ദ ട്രാവൽസ് കേരളത്തിലെ ആധ്യാത്മിക തീർത്ഥാടന രംഗത്ത് വലിയ മാറ്റത്തിനാണ് വഴിവെച്ചത്. ആയിരക്കണക്കിന് അയ്യപ്പഭക്തർക്ക് വൈകാരികമായ ബന്ധമുള്ള വിവേകാനന്ദ ട്രാവൽസിന്റെ അമരക്കാരൻ എന്ന നിലയിലും ദേശീയ പ്രസ്ഥാനങ്ങളുമായി ഏറെ അടുപ്പമുള്ള വ്യക്തി എന്ന നിലയിലും നരേന്ദ്രന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും
- Advertisement -