ലഖ്‌നൗ: സയ്യിദ് മോദി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയുടെ പിവി സിന്ധുവിന്. ഫൈനലില്‍ മറ്റൊരു ഇന്ത്യന്‍ താരമായ മാള്‍വിക ബന്‍സോദിനെ അനായാസം വീഴ്ത്തിയാണ് സിന്ധുവിന്റെ കീരിടധാരണം.
2017ല്‍ സിന്ധു സയ്യിദ് മോദി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ കിരീടം നേടിയിട്ടുണ്ട്. 2019 ലോക ബാഡ്മിന്റൺ കിരീടത്തിന് ശേഷം ആദ്യമായാണ് സിന്ധു ഒരു അന്താരാഷ്ട്ര കിരീടത്തിൽ മുത്തമിടുന്നത്.
- Advertisement -
രണ്ട് സെറ്റ് മാത്രം നീണ്ട പോരാട്ടത്തില്‍ എതിരാളിക്ക് ഒരു പഴതും അനുവദിക്കാതെയായിരുന്നു സിന്ധുവിന്റെ മുന്നേറ്റം. സ്‌കോര്‍: 21-13, 21-15. സെമിയില്‍ റഷ്യന്‍ താരം എവ്ജീനിയ കോസെറ്റ്‌സ്‌ക്യയെ പരാജയപ്പെടുത്തിയാണ് സിന്ധു കലാപ്പോരിലേക്ക് എത്തിയത്. ആദ്യ സെറ്റില്‍ പരാജയപ്പെട്ടതിന് പിന്നാലെ റഷ്യന്‍ താരം പിന്‍മാറി. ആദ്യ ഗെയിം സിന്ധു 21-11 എന്ന സ്‌കോറിന് സ്വന്തമാക്കിയിരുന്നു.
- Advertisement -