ബംഗലൂരു: ബംഗലൂരുവില്‍ 165 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 931 ആയി ഉയര്‍ന്നതായി കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍ അറിയിച്ചു.
കര്‍ണാടകയില്‍ കോവിഡ് വ്യാപനം രൂക്ഷമാണ്. ഇന്നലെ 42,470 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 26 പേര്‍ വൈറസ് ബാധ മൂലം മരിച്ചു. ബംഗലൂരുവില്‍ മാത്രം 17,266 കോവിഡ് കേസുകളാണ് കണ്ടെത്തിയത്.
- Advertisement -
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കര്‍ണാടകയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. വാരാന്ത്യ കര്‍ഫ്യൂ പിന്‍വലിച്ചിട്ടുണ്ട്. അതേസമയം രാത്രികാല കര്‍ഫ്യൂ തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
- Advertisement -