കൊച്ചി: ആലുവയില്‍ പാളം തെറ്റിയ ചരക്കു തീവണ്ടിയുടെ ബോഗികള്‍ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. പാളം തെറ്റിയ നാലുബോഗികളും ട്രാക്കില്‍ നിന്ന് നീക്കി ഇരു ദിശയില്‍ കൂടിയും ട്രെയിനുകള്‍ കടത്തിവിട്ടു.
ഇന്നലെ രാത്രി 11മണിയോടെയാണ് സംഭവം. ട്രാക്ക് മാറുന്നതിനിടെ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റുകയായിരുന്നു. കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ഗുഡ്‌സ് ട്രെയിനിന്റെ അവസാന ബോഗികളാണ് ആലുവ മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കുമ്പോള്‍ പാളം തെറ്റിയത്. ആളപായം ഇല്ല. ഇത് മൂലം നിരവധി ട്രെയിനുകള്‍ റദ്ദാക്കിയത് യാത്രക്കാരെ വലച്ചു.
- Advertisement -