Ultimate magazine theme for WordPress.

സഹകരണ എക്സ്പോ 2022 ൽ എൻ എം ഡി സി ഉൽപ്പന്നങ്ങളുടെ പ്രദർശനവും, വിൽപ്പനയും

0

കേരള സർക്കാർ സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽഎറണാകുളത്ത് നടത്തുന്ന സഹകരണ എക്സ്പോ 2022 ൽ എൻ എം ഡി സി ഉൽപ്പന്നങ്ങളുടെ പ്രദർശനവും, വിൽപ്പനയും ഉണ്ടായിരിക്കും. ഏപ്രിൽ 18 മുതൽ 25 വരെ മറൈൻ ഡ്രൈവിൽ നടക്കുന്ന എക്സ്പോ 18 ന് മുഖ്യമന്ത്രി ഉൽഘാടനം ചെയ്യും. കേരളത്തിലെ സഹകരണ മേഖലയുടെ ചരിത്രങ്ങളും , നേട്ടങ്ങളും വ്യക്തമാക്കുന്നതും , ഭാവിയിലേക്കുള്ള പദ്ധതികൾ ആവിഷ്ക്കരിക്കുന്നതുമായ വിപുലമായ എക്സ്പോ കേരള ചരിത്രത്തിൽ ആദ്യമായിട്ടാണ് .എൻ എം ഡി സി യുടെ പുതിയ ഉൽപ്പന്നങ്ങളായ മസാല കോഫി, ഫിൽറ്റർ കോഫി , മുളയരി , ചാമയരി, ഞവര എന്നിവ വിപണിയിൽ ഇറക്കുന്നതിന്റെ ഉൽഘാടനം എക്സ്പോ വിൽ വെച്ച് നടത്തുന്നതാണ്. എൻ എം ഡി സി ഉൽപ്പന്നങ്ങളായ കോപ്പോൾ ബ്രാന്റ് വെളിച്ചെണ്ണ, എള്ളെണ്ണ, ഹെയർ കെയർ ഓയിൽ, വയനാടൻ കാപ്പി, ചുക്ക് കാപ്പി, റോസ്റ്റഡ് കാപ്പി, കുരുമുളക്, സുഗന്ധ വ്യഞ്ജനങ്ങൾ മുതലായവയും പ്രദർശനത്തിനുണ്ടാകും

- Advertisement -

Leave A Reply

Your email address will not be published.