കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും പൊലീസിന്റെ വൻ സ്വർണ വേട്ട. ഒന്നരക്കോടി രൂപയുടെ സ്വർണമാണ് പൊലീസ് പിടിച്ചെടുത്തത്.
സംഭവത്തിൽ മൂന്ന് കാരിയർമാർ ഉൾപ്പെടെ പത്ത് പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 2.67 കിലോ സ്വർണവും പിടിച്ചെടുത്തു.
- Advertisement -
കടത്തുകാരെ കൊണ്ടു പോകാനായി എത്തിച്ച മൂന്ന് കാറുകളും പിടിച്ചെടുത്തിട്ടുണ്ട്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയവരാണ് പിടിയിലായത്.
- Advertisement -