ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പഞ്ചായത്ത് പ്രസിഡന്റിനെ ഭീകരർ വെടിവച്ച് കൊന്നു. ബാരാമുള്ളയിലെ ഗോഷ്ബഗ്ഗ് പത്താന്‍ മേഖലയിലാണ് സംഭവം. മന്‍സൂര്‍ അഹമ്മദാണ് മരിച്ചത്.
തീവ്രവാദികള്‍ മന്‍സൂര്‍ അഹമ്മദിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഗുരുതരമായി പരിക്കേറ്റ മന്‍സൂര്‍ അഹമ്മദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
- Advertisement -
വെടിവെപ്പിനെ തുടര്‍ന്ന് പ്രദേശം നിയന്ത്രണത്തിലാണെന്ന് പൊലീസ് പറഞ്ഞു. തീവ്രവാദികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്നും പൊലീസ് വ്യക്തമാക്കി.
- Advertisement -