കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാന്റെ വ്യോമാക്രമണം. കുട്ടികള്‍ ഉള്‍പ്പെടെ 36 അഫ്ഗാന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനിലെ ഖോസ്ത്, കുനാര്‍ പ്രവിശ്യകളിലാണ് വെള്ളിയാഴ്ച രാത്രി പാകിസ്ഥാന്‍ ആക്രമണം നടത്തിയതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണം നടന്നതായി അഫ്ഗാന്‍ പ്രാദേശിക ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് കാബൂളിലെ പാക് നയതന്ത്ര പ്രതിനിധി മന്‍സൂര്‍ അഹമ്മദ് ഖാനെ താലിബാന്‍ നേതാക്കള്‍ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.
- Advertisement -
അതേസമയം വ്യോമാക്രമണം നടത്തിയെന്ന താലിബാന്റെ വെളിപ്പെടുത്തല്‍ പാകിസ്ഥാന്‍ നിഷേധിച്ചു. അഫ്ഗാനുമായി അതിര്‍ത്തി പങ്കിടുന്ന പടിഞ്ഞാറന്‍ മേഖലയിലൂടെ തീവ്രവാദസംഘം പാകിസ്ഥാനിലേക്ക് പ്രവേശിച്ച് ആക്രമണം നടത്തിയെന്നാണ് പാകിസ്ഥാന്‍ വിശദീകരണം.
- Advertisement -