തൊടുപുഴ: ആറ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ. മറയൂരിലാണ് സംഭവം. മൂന്നാര്‍ സ്വദേശിയായ 42കാരനാണ് പിടിയിലായത്. ഒന്നരവര്‍ഷത്തോളം അച്ഛനും അമ്മാവനും ചേര്‍ന്ന് കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. കുട്ടിയുടെ അമ്മാവനെ പൊലീസ് തിരഞ്ഞു വരികയാണ്.
ഒരേ വീട്ടില്‍ താമസിക്കവെ കുട്ടിക്ക് നാലര വയസ് പ്രായമായപ്പോള്‍ മുതല്‍ അച്ഛനും അമ്മാവനും കൂടി പലതവണ ലൈംഗികമായി പീഡിപ്പിച്ചു. ഇവരുടെ ശല്യം കാരണം കുട്ടിയെ അമ്മ ബാലഭവനിലാക്കി. അവധി ദിവസങ്ങളിലും കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നില്ല.
ബാലഭവന്‍ അധികൃതര്‍ അമ്മയെ വരുത്തി കാര്യം തിരക്കിയപ്പോഴാണ് പ്രശ്നങ്ങൾ പുറത്തറിയുന്നത്. അധികൃതര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ വിവരമറിച്ചു. തുടര്‍ന്ന് മൂന്നാര്‍ ഡിവൈഎസ്പി കെആര്‍ മനോജിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയയാക്കിയപ്പോഴാണ് അമ്മാവനും പീഡിപ്പിച്ചതായി തെളിഞ്ഞത്. ആരോഗ്യ പരിശോധനയില്‍ കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. അച്ഛനെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.