Ultimate magazine theme for WordPress.

നാല് വയസുകാരി പാമ്പു കടിയേറ്റ് മരിച്ചു; അച്ഛൻ അറസ്റ്റിൽ

0

തിരുവനന്തപുരം: നാല് വയസുകാരി പാമ്പു കടിയേറ്റു മരിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ. തിരുവട്ടാറിന് സമീപം കുട്ടയ്ക്കാട് പാലവിള സ്വദേശി സുരേന്ദ്രൻ (37) ആണ് അറസ്റ്റിലായത്. ഇയാളുടെ മകൾ സുഷ്വിക മരിച്ച സംഭവത്തിലാണ് അറസ്റ്റ്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

 

- Advertisement -

മദ്യപിച്ച് വീട്ടിലെത്തി ബഹളം വെച്ച സുരേന്ദ്രനെ പേടിച്ച് സഹോദരങ്ങൾക്കൊപ്പം സമീപത്തുള്ള തോട്ടത്തിൽ ഒളിച്ചിരിക്കുമ്പോഴാണ് സുഷ്വികയെ പാമ്പു കടിച്ചത്. സുരേന്ദ്രൻ- സുജിമോൾ ദമ്പതിമാരുടെ മൂന്ന് മക്കളിൽ ഇളയവളാണ് സുഷ്വിക.

അച്ഛൻ പതിവായി മദ്യപിച്ചെത്തി ബഹളം വെക്കാറുണ്ടെന്നും അച്ഛനെ പേടിച്ചാണ് തോട്ടത്തിൽ ഒളിച്ചതെന്നും സുഷ്വികയുടെ സഹോദരങ്ങൾ പറയുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

പിന്നാലെ നടത്തിയ അന്വേഷണവും സുജിമോൾ നൽകിയ പരാതിയുടെയും അടിസ്ഥാനത്തിലാണ് തിരുവട്ടാർ പൊലീസ് സുരേന്ദ്രനെ അറസ്റ്റു ചെയ്തത്.

- Advertisement -

Leave A Reply

Your email address will not be published.