Ultimate magazine theme for WordPress.

ഗ്രേഡ് എസ് ഐ പൊലീസ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ

0

കണ്ണൂർ: തളിപ്പറമ്പില്‍ ഡിവൈഎസ്പി ഓഫീസിലെ ഗ്രേഡ് എസ് ഐ കെ വി സജീവനെ (51) പൊലീസ് ക്വാർട്ടേഴ്‌സിൽ  തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.

 

- Advertisement -

പൊലീസുകാർ വിശ്രമിക്കാറുള്ള മുറിക്കകത്ത് വാതിൽ അകത്തുനിന്ന്‌ പൂട്ടിയ നിലയിലായിരുന്നു. സഹപ്രവർത്തകർ വിളിച്ചിട്ടും പ്രതികരിക്കാതിരുന്നകിനാൽ വാതിൽ തകർത്ത് അകത്ത്‌ കയറിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12-ന് പട്ടപ്പാറ പൊതുശ്മശാനത്തിൽ സംസ്കാരം നടക്കും.

ചപ്പാരപ്പടവ് ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റും ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന പരേതനായ കെ. മാധവൻ മാസ്റ്റർ ആണ് അച്ഛൻ. അമ്മ: കാർത്യായനി. ഭാര്യ: ബിന്ദു സെയ്‌ന്റ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, തൃച്ചംബരത്തെ അധ്യാപികയാണ്. മക്കൾ: സാന്ദ്ര, സായന്ത്.

- Advertisement -

Leave A Reply

Your email address will not be published.