Ultimate magazine theme for WordPress.

ദക്ഷിണേന്ത്യന്‍ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്ന സ്വര്‍ണക്കടത്തിനു പിന്നില്‍ മുന്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍

0

കൊച്ചി: ദക്ഷിണേന്ത്യന്‍ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്ന സ്വര്‍ണക്കടത്തിനു പിന്നില്‍ മുന്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍. ഡല്‍ഹി സ്വദേശിയായ രാഹുല്‍ പണ്ഡിറ്റ് എന്ന മുന്‍ കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥനാണ് കരിപ്പൂര്‍, കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, ചെന്നൈ, ബെംഗളൂരു വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്ന സ്വര്‍ണക്കടത്തിനു പിന്നില്‍. രാമനാട്ടുകര സ്വര്‍ണക്കടത്ത് അന്വേഷിച്ച കസ്റ്റംസ് പ്രിവന്റീവ് സംഘത്തിന്റേതാണ് കണ്ടെത്തല്‍. സ്വര്‍ണക്കടത്തിന് കൂട്ടുനിന്നതിന് കസ്റ്റംസില്‍നിന്നു പുറത്താക്കിയതാണ് രാഹുല്‍ പണ്ഡിറ്റി.

മുമ്പ് ഡല്‍ഹി പോലീസിലും പിന്നീട് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവില്‍ എയര്‍ കസ്റ്റംസിലും രാഹുല്‍ ജോലി ചെയ്തിരുന്നു. സര്‍വീസിന്റെ തുടക്കം മുതല്‍ സ്വര്‍ണക്കടത്ത് സംഘങ്ങളുമായി അടുത്ത ബന്ധമാണ് രാഹുലിനുണ്ടായിരുന്നത്. സ്വര്‍ണക്കടത്ത് സംഘങ്ങളെ ഏകോപിപ്പിക്കുന്നത് രാഹുല്‍ പണ്ഡിറ്റ് ആണ്. വിമാനത്താവളങ്ങളില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെയോ വിമാനത്താവള ഉദ്യോഗസ്ഥരെയോ പ്രലോഭിപ്പിച്ച് സ്വര്‍ണക്കടത്ത് സംഘത്തിനു വേണ്ട സഹായങ്ങള്‍ ഇയാള്‍ ചെയ്യുന്നു. പലപ്പോഴും സ്‌കാനിങ്ങില്‍നിന്ന് സ്വര്‍ണം കടത്തുന്നയാള്‍ രക്ഷപ്പെടുന്നത് ഇങ്ങനെയാണ്.

- Advertisement -

രാമനാട്ടുകര അപകടം അന്വേഷിച്ചപ്പോള്‍ കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ ‘ഓഫീസര്‍ സെറ്റിങ്’ (കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വശത്താക്കല്‍) വഴിയാണ് സ്വര്‍ണം കടത്തിയതെന്ന് കണ്ടെത്തിയിരുന്നു.

കോഴിക്കോട് കേന്ദ്രീകരിച്ചാണ് രാഹുല്‍ പണ്ഡിറ്റിന്റെ ‘ഓപ്പറേഷന്‍’ എന്ന സൂചനയും ലഭിച്ചിട്ടുണ്ട്. രാഹുലിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കിയെങ്കിലും ഇയാള്‍ ഹാജരായില്ല. തുടര്‍ന്ന് രാഹുലിനെതിരേ ലുക്കൗട്ട് നോട്ടീസ് ഇറക്കാനൊരുങ്ങുകയാണ് കസ്റ്റംസ് പ്രിവന്റീവ്. 2019 ഓഗസ്റ്റ് 19-ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ 4.5 കിലോ സ്വര്‍ണം പിടിച്ചിരുന്നു. ഈ കള്ളക്കടത്തിന് സഹായിച്ചെന്ന് വ്യക്തമായതിനെ തുടര്‍ന്ന് സര്‍വീസില്‍നിന്നു പുറത്താക്കപ്പെട്ട നാല് കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ പ്രധാനിയാണ് രാഹുല്‍ പണ്ഡിറ്റ്. കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറായിരുന്ന സുമിത് കുമാര്‍ ഇയാള്‍ക്ക് ഒരു കോടി രൂപ പിഴ ചുമത്തിയിരുന്നു.

 

- Advertisement -

Leave A Reply

Your email address will not be published.