ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള തുടങ്ങിയവര്‍ പത്രികാ സമര്‍പ്പണ വേളയില്‍ സംബന്ധിച്ചു.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ആര്‍എസ്പി നേതാവ് എന്‍കെ പ്രേമചന്ദ്രന്‍, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ തുടങ്ങിയവരും പത്രികാ സമര്‍പ്പണ വേളയില്‍ സംബന്ധിച്ചു. യശ്വന്ത് സിന്‍ഹയ്ക്ക് തെലങ്കാന രാഷ്ട്രസമിതി ( ടിആര്‍എസ്) പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ടിആര്‍എസ് പ്രതിനിധിയായി തെലങ്കാന മന്ത്രി കെ ടി രാമറാവുവും പത്രികാസമര്‍പ്പണ വേളയില്‍ സന്നിഹിതനായിരുന്നു
- Advertisement -
ഭരണകക്ഷിയായ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു വെള്ളിയാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. ബിജെപിയുടെ മുതിര്‍ന്ന നേതാവായിരുന്ന യശ്വന്ത് സിന്‍ഹ നേതൃത്വവുമായി പിണങ്ങി 2018 ലാണ് പാര്‍ട്ടി വിടുന്നത്. തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന യശ്വന്ത് സിന്‍ഹ, തൃണമൂല്‍ ദേശീയ ഉപാധ്യക്ഷനായിരുന്നു. 84 കാരനായ യശ്വന്ത് സിന്‍ഹ മുമ്പ് വാജ്‌പേയി സര്‍ക്കാരില്‍ കേന്ദ്ര ധനകാര്യമന്ത്രിയായും വിദേശകാര്യമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
- Advertisement -