പാലക്കാട്: അഞ്ചര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 46 വര്‍ഷം കഠിനതടവ്. കോങ്ങാട് സ്വദേശി അയൂബിനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്.
- Advertisement -
വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു കേസ്. 16 സാക്ഷികളെ കോടതി വിസ്തരിച്ചു. പ്രതിക്ക് 46 വര്‍ഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും ചുമത്തി. തുക അടയ്ക്കാത്ത പക്ഷം രണ്ടരവര്‍ഷം കൂടി ശിക്ഷ അധികം അനുഭവിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു
പട്ടാമ്പി അതിവേഗ കോടതി ജഡ്ജി സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്.
- Advertisement -