തിരുവനന്തപുരം: കിഫ്ബി ബാധ്യതകള്‍ ബജറ്റിന് പുറത്തുള്ള സര്‍ക്കാരിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സാണെന്ന സര്‍ക്കാര്‍ വാദം തള്ളി സി.എ.ജി. കിഫ്ബി വായ്പ സര്‍ക്കാരിന്റെ നേരിട്ടുള്ള ബാധ്യതയാണെന്ന് സി.എ.ജിയുടെ 2020-21 സാമ്പത്തിക വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ പറയുന്നു.കിഫ്ബിയുടേത് ആകസ്മിക ബാധ്യതയല്ലെന്നും ബാധ്യത സര്‍ക്കാര്‍ തന്നെ വഹിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കിഫ്ബിക്ക് സ്വന്തമായി വരുമാനമില്ല. സര്‍ക്കാരിന്റെ വരുമാനം തന്നെയാണ് കിഫ്ബിയിലേക്കുള്ള വരുമാനത്തിനും ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ കിഫ്ബിയുടെ ബാധ്യത സര്‍ക്കാര്‍ ബാധ്യത തന്നെയാണ്. വായ്പയുടെ പലിശ കൊടുക്കാന്‍ മാത്രം മറ്റ് വായ്പകള്‍ ഭാവിയില്‍ സ്വീകരിക്കേണ്ടി വരുമെന്നും ഇന്ന് സഭയുടെ മേശപ്പുറത്തുവെച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.പുറത്തു നിന്നുള്ള വായ്പകള്‍ സര്‍ക്കാരിനെ വലിയ രീതിയില്‍ ബാധിക്കുന്നുണ്ട്. 8604.1.80 കോടി രൂപ കിഫ്ബിയില്‍ നിന്ന് വായ്‌പയെടുത്തിട്ടുണ്ട്. പെന്‍ഷന്‍ കമ്പനി 669.09 കോടി രൂപയും വായ്പയെടുത്തിരിക്കുന്നു. ഇത്തരത്തില്‍ ബാധ്യത തുടര്‍ന്നാല്‍ അത് ഭാവി തലമുറയ്ക്ക് വന്‍ തിരിച്ചടിയാവുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിന് മുന്‍പും കിഫ്ബിക്കെതിരെ സി.എ.ജി പരാമര്‍ശമുണ്ടായിരുന്നു. അത് വലിയ വാദപ്രതിവാദങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു.
- Advertisement -