മാനന്തവാടി. ഐ.സി.ഡി.എസ് ഓഫീസില്‍ നിന്നും വിരമിക്കുന്ന പതിനാറ്(16)അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്‍റെയും,ഐ.സി.ഡി.എസ്സിന്‍റയും ആഭിമുഖ്യത്തില്‍ യാത്രായയപ്പ് നല്‍കി.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സല്‍മ മൊയിന്‍ അധ്യക്ഷത വഹിച്ച പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്ത് വിരമിക്കുന്നവരെ ആദരിച്ചു.അങ്കണവാടി വര്‍ക്കര്‍മാരായ ശാന്ത എം.ജി,സൂസന്‍ വി.വി, രമാദേവി പി.എസ്, സുലേഖ കെ,റോസമ്മ തോമസ്, ഉഷാകുമാരി പി.കെ, വിജയകുമാരി റ്റി, ത്രേസ്യ.സി.പി എന്നിവരും അങ്കണവാടി ഹെല്‍പ്പര്‍മാരായ പ്രസീത വി.കെ, എലിസബത്ത് കെ.പി, സുശീല എം, ജാനു കെ, അമ്മു എന്‍.എം, മീരാഭായ് കെ.റ്റി എന്നിവരുമാണ് വിരമിച്ചത് തവിഞ്ഞാല്‍ ഗ്രാമപഞ്ചാത്ത് പ്രസിഡണ്ട് എല്‍സി ജോയ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്
എ.കെ ജയഭാരതി.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ
പി.കല്യാണി,
മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ വിപിന്‍ വേണുഗോപാല്‍,കൗൺസിലർമാരായ ശാരദ സജീവന്‍, വി.കെ സുലോചന, സീമന്തിനി സുരേഷ്, ബ്ലോക്ക് മെമ്പര്‍മാരായ ഇന്ദിര പ്രേമചന്ദ്രന്‍,
രമ്യ താരേഷ്,
ബി.എം. വിമല, ജോയ്സി ഷാജു, ബി.പി.സി. കെ.കെ.സുരേഷ് മാസ്റ്റര്‍, മാനന്തവാടി
സി.ഡി.പി.ഒ.
സിന്ധു.കെ.പി ,
തിരുനെല്ലി ഗ്രാമപഞ്ചായത്ത് മെമ്പര്‍ വസന്തകുമാരി
എന്നിവര്‍ ആശംസകൾ നേർന്ന് സംസാരിച്ചു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍
ഷിഞ്ചു ഭരതന്‍
നന്ദി പറഞ്ഞു.
- Advertisement -