ന്യൂഡല്‍ഹി: നാഷനല്‍ ഹെറള്‍ഡ് കേസിലെ ചോദ്യം ചെയ്യലിനായി സോണിയ ഗാന്ധി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസിലെത്തി. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയയ്ക്ക് ഒപ്പമുണ്ട്. സോണിയയുടെ വാഹനത്തെ കാല്‍നടയായി അനുഗമിച്ച എംപിമാരെ എഐസിസി ഓഫീസിന് മുന്നില്‍ പൊലീസ് തടഞ്ഞു. ഓഫീസിന് മുന്നില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. സോണിയാ ഗാന്ധിക്ക് പിന്തുണയുമായി നൂറ് കണക്കിന് പ്രവര്‍ത്തകരാണ് ഐഐസിസി ആസ്ഥാനത്തെത്തിയത്.
- Advertisement -
അഡീഷനല്‍ ഡ യറക്ടര്‍ ഉള്‍പ്പെടെ അഞ്ചു വനിത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ് സോണിയയെ ചോദ്യം ചെയ്യുകയെന്നാണ് വിവരം. ചോദ്യം ചെയ്യലിനിടയില്‍ സോണിയയ്ക്ക് ക്ഷീണം അനുഭവപ്പെട്ടാല്‍ വിശ്രമിക്കാന്‍ അനുവദിക്കുമെന്ന് ഇഡി അറിയിച്ചു. സോണിയയുടെ ആരോഗ്യനില കണക്കിലെടുത്ത് ഇഡി ഓഫീസിലേക്ക് പ്രിയങ്കയെയും കടത്തിവിടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്്
- Advertisement -