പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി നാടുവിട്ട കേസിലെ പ്രതി 15 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍
പ്രായപൂർത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ഒളിവില്‍ പോയ കേസിലെ പ്രതി 15 വർഷത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം വഴയില സ്വദേശി മണികണ്ഠൻ നായരാണ് (44) പിടിയിലായത്. നെടുമങ്ങാട് പൊലീസ് 2010ലാണ് കേസ് രജിസ്റ്റർ ചെയ്തത്.
കേരളത്തിലെ പലഭാഗങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു പ്രതി. വീട്ടുകാരുമായും സഹോദരിയുമായും ഇടയ്ക്കിടെ ഫോണില്‍ ബന്ധപ്പെടാറുണ്ടെന്ന വിവരം മനസിലാക്കിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
മലപ്പുറം, വയനാട് എന്നീ ജില്ലകളുടെ അതിർത്തി പ്രദേശങ്ങളില്‍ പ്രതി വേഷം മാറി ഒളിവില്‍ കഴിയുകയാണെന്നായിരുന്നു പൊലീസിന് ഒടുവില്‍ ലഭിച്ച വിവരം. തുടർന്ന പൊലീസ് പ്രദേശത്തെത്തി തിരച്ചില്‍ നടത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
- Advertisement -