ന്യൂഡല്‍ഹി: ഒരു സ്ത്രീക്ക് പ്രസവാവധി ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് സുപ്രീംകോടതി. മൂന്നാമത്തെ കുഞ്ഞാണെങ്കില്‍ പോലും ഭരണഘടനാപരമായ അവകാശമാണ് പ്രസവാവധിയെന്നും സുപ്രീംകോടതി വ്യക്തമാക്കി.
സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയ്ക്ക് മൂന്നാമത്തെ കുഞ്ഞിന്റെ ജനനത്തിനായി അവധി നിഷേധിച്ച മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.
ജോലി ചെയ്യുന്ന സ്ത്രീകളുടെ അന്തസിനേയും ആരോഗ്യത്തേയും പിന്തുണയ്ക്കുന്നതില്‍ പ്രസവാവധി പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, ഉജ്ജല്‍ ഭൂയാല്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. സ്ത്രീകളെ ബഹുമാനത്തോടെയും അന്തസോയും പരിഗണിക്കണമെന്നും ബെഞ്ച് പറഞ്ഞു.
പ്രസവാവധി സ്ത്രീകള്‍ക്ക് ഊര്‍ജം വീണ്ടെടുക്കാനും അവരുടെ കുട്ടിയെ പോറ്റാനും നന്നായി ജോലി ചെയ്യുന്നതിനും സഹായകരമാണെന്ന് ജഡ്ജിമാര്‍ വിശദീകരിച്ചു. ഗര്‍ഭധാരണം ഒരു സ്ത്രീയുടെ ശരീരത്തേയും മനസിനേയും ബാധിക്കുന്നുവെന്നും മാതൃത്വത്തിനും കുട്ടിയുടെ സംരക്ഷണത്തിനും ശ്രദ്ധ വേണ്ട കാലമാണെന്നും കോടതി പറഞ്ഞു.
ജനസംഖ്യാ നിയന്ത്രണം ലക്ഷ്യമിട്ട് മൂന്നാമത്തെ കുട്ടിയുട ജനനത്തിന് പ്രസവാവധി അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതി നേരത്തെ അധ്യാപികയുടെ അവധി നിഷേധിച്ചിരുന്നു. രണ്ടാമത്തെ വിവാഹത്തിലാണ് അധ്യാപികയ്ക്ക് മൂന്നാമത്തെ കുട്ടി ജനിച്ചത്. അതുകൊണ്ട് പ്രസവാവധിക്ക് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
- Advertisement -