റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് മൃഗവേട്ട നടത്തി മാസം വില്‍പ്പന നടത്തുന്ന നാലംഗ സംഘം വരയാലില്‍ അറസ്റ്റില്‍.തിങ്കളാഴ്ച രാത്രിയില്‍ നടത്തിയ പരിശോധനയിലാണ് വേട്ടസംഘം പിടിയിലായത്.എടമന മേച്ചേരി സുരേഷ്,ആലിക്കണ്ടി പുത്തന്‍മുറ്റം മഹേഷ്,കൈതക്കാട്ടില്‍ മനു,വാഴപ്പറമ്പില്‍ റിന്റോ എന്നിവരെയാണ് പിടികൂടിയത്.പ്രതികളില്‍ നിന്നും 30 കിലോ മലമാനിറച്ചി,ലൈസന്‍സില്ലാത്ത നാടന്‍ തോക്ക്,ഇവരുപയോഗിച്ച വാഹനം,എന്നിവ പിടിച്ചെടുത്തു.പരിശോധനിയില്‍ ഡെപ്യൂട്ടി ഫോറസ്റ്റ് റെയിഞ്ചര്‍ സി എം ആനന്ദ്,സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ അനീഷ്,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അരുണ്‍,ശരത്ചന്ദ്ര,സുനില്‍ കുമാര്‍,വാച്ചര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പേര്യ റെയിഞ്ച്് ഓഫീസര്‍ എം പി സജീവ് അറിയിച്ചു.
- Advertisement -