Ultimate magazine theme for WordPress.

വായന നാളെയ്ക്കുള്ള മുതൽക്കൂട്ട് _ഒ ആർ കേളു എം എൽ എ

0

മാനന്തവാടി: ഇന്നത്തെ വായന നാളത്തേക്കുള്ള മുതൽക്കൂട്ടാണെന്ന് മാനന്തവാടി നിയോജകമണ്ഡലം എംഎൽഎ ഒ ആർ കേളു. പി എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലയിൽ ഉടനീളം നടത്തിവന്ന ദേശീയ വായന മാസാചരണത്തിന്റെ സമാപന സമ്മേളനം തൃശ്ശിലേരി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പി എൻ പണിക്കർ ഫൗണ്ടേഷൻ വയനാട് ജില്ലാ ചെയർമാൻ എ പ്രഭാകരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജയഭാരതി പി എൻ പണിക്കർ വായന കോർണർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ എ എൻ സുശീല ലഹരിവിരുദ്ധ സൈന്യം ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി പ്ലസ് ടു വിജയികളെയും പി എൻ പണിക്കർ ഫൗണ്ടേഷൻ പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിമല, തിരുനെല്ലി വാർഡ് മെമ്പർ ജയാ കെ ജി, പ്രിൻസിപ്പൽ ഷീജ എ പി, ഹെഡ്മാസ്റ്റർ സുരേഷ് കുമാർ കെ കെ , നടനും പി എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ ജോയിൻ സെക്രട്ടറിയുമായ ജോസ് കിഴക്കേൽ, ഡ്രീം വയനാട് കോഡിനേറ്റർ സിറിൽ ജിയോ ജേക്കബ് , സീന പി എസ് എന്നിവർ സംസാരിച്ചു. പി എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി അർജുൻ പി ജോർജ് വായന മാസാചരണത്തിന്റെ റിപ്പോർട്ട് അവതരിപ്പിച്ചു. ജോബി തോമസ്, അബിൻ എൻ പി, വിപിൻ കെ എസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

- Advertisement -

Leave A Reply

Your email address will not be published.