മാനന്തവാടി: നോർത്ത് വയനാട് വനം ഡിവിഷൻ്റെ പരിധിയിലെ മാനന്തവാടി റെയിഞ്ചിന് കിഴിലുള്ള മക്കിയാട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ പെരിഞ്ചേരിമല വനം സംരക്ഷണസമതിയുടെ വാർഷിക പൊതുയോഗവും കോളനിയിലെ കുടുംബങ്ങൾക്കുള്ള കുട വിതരണത്തിൻ്റെയും ഉദ്ഘാടനം മാനന്തവാടി റെയിഞ്ച് ഓഫിസർ രമ്യ രാഘവൻ നിർവഹിച്ചു. ഡെപ്യൂട്ടി റെയിഞ്ച് ഓഫിസർ ബി.വി രാജഗോപാലൻ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ കുസുമംടീച്ചർ, വന സംരക്ഷണസമതി സെക്രട്ടറി ഷിബു ശങ്കർ, ഇ.പി ജോർജ് എന്നിവർ പ്രസംഗിച്ചു.സണ്ണി മടത്താശ്ശേരിയെ പുതിയ പ്രസിഡൻ്റായി തിരത്തെടുത്തു.
- Advertisement -