Ultimate magazine theme for WordPress.

ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കും; ബഫര്‍സോണില്‍ സംസ്ഥാന സര്‍ക്കാരിന്റെ തിരുത്ത്, ഉത്തരവ് പിന്‍വലിക്കും

0

തിരുവനന്തപുരം: സംസ്ഥാനത്ത് ബഫർ സോണിൽ നിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻ മന്ത്രിസഭാ തീരുമാനം. 2019 ല്‍ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ വിവാദ ഉത്തരവാണ് തിരുത്തുക. ബഫർസോണിൽ സുപ്രീംകോടതിയിൽ തുടർനടപടി സ്വീകരിക്കാൻ മന്ത്രിസഭ വനം വകുപ്പിനെ ചുമതലപ്പെടുത്തി.വനങ്ങളോട് ചേർന്നുള്ള ഒരു കിലോമീറ്റർ ചുറ്റളവ് പ്രത്യേക സംരക്ഷിത മേഖലയാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് 2019ലാണ് ഇറക്കിയത്. ഈ ഉത്തരവിൽ ജനവാസ മേഖലയ്ക്ക് ഇളവ് ഇല്ല എന്ന പിശക് കടന്നു കൂടിയിരുന്നു.ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് പ്രതിപക്ഷം അടക്കമുള്ളവർ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. വനമേഖലയിൽ താമസിക്കുന്ന ജനങ്ങളും ഇത്തരത്തിലുള്ള ആശങ്കകൾ പ്രകടിപ്പിച്ചിരുന്നു. ഈ വിവാദ ഉത്തരവ് തിരുത്താനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്

- Advertisement -

Leave A Reply

Your email address will not be published.