Ultimate magazine theme for WordPress.

ലോക ആന ദിനം: വയനാട്ടിൽ 936 കാട്ടാനകൾ

0

മാനന്തവാടി:ഭൂമിയിലെ ആനകളുടെ സംരക്ഷണത്തിനായി 2011 മുതലാണ് അന്താരാഷ്ട്ര ആന ദിനം ആചരിച്ചു തുടങ്ങിയത്. കനേഡിയന്‍ ചലച്ചിത്ര നിര്‍മ്മാതാക്കളായ പട്രീഷ്യ സിംസ്, കാനസ് വെസ്റ്റ് പിക്‌ചേഴ്‌സിലെ മൈക്കല്‍ ക്ലാര്‍ക്ക്, തായ്‌ലന്‍ഡിലെ എലിഫന്റ് റീഇന്‍ട്രൊഡക്ഷന്‍ ഫൗണ്ടേഷന്‍ സെക്രട്ടറി ജനറല്‍ ശിവപോണ്‍ ദര്‍ദരാനന്ദ എന്നിവരാണ് 2011ല്‍ ഇതിനു തുടക്കം കുറിച്ചത്. ഇന്നതിന് ലോകമെമ്പാടുമുള്ള 65 ഓളം വന്യജീവി സംഘടനകളുടെയും നിരവധി വ്യക്തികളുടെയും പിന്തുണയുണ്ട്. കേരളത്തിൽ കാട്ടാനകളുടെ എണ്ണത്തിൽ മുമ്പിൽ നിൽക്കുന്ന ജില്ലാ വയനാടണ്. സൗത്ത് വയനാട് നോർത്ത് വയനാട്, വയനാട് വന്യജീവി സങ്കേതവും ചേർന്നതാണ് വയനാട് ജില്ലയിലെ വനപ്രദേശം. പെരിയാർ പറമ്പികുളം ടൈഗർ ഫൗണ്ടേഷൻ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ കാട്ടാനകളുടെ കണക്കെടുപ്പിൽ കേരളത്തിൽ 7490 കാട്ടാനകൾ കണ്ടെത്തിയത്.ഇതിൽ 936 ആനകൾ വയനാട് ജില്ലയിലാണ്. എണ്ണം. വയനാട്ടിലെ വനമേഖലകൾ കർണ്ണടാക, തമിഴനാട് സംസ്ഥാനങ്ങളിലെ ബന്ദിപ്പൂർ നഗർഹോള, കബനി, മുതുമല കടുവ സങ്കേതങ്ങളുമായി ചേർന്ന് കിടക്കുന്നത്. പശ്ചിമഘട്ടത്തിലെ പ്രകൃതി കടുത്ത വേനലിലും ജല ലഭ്യതയും വനത്തിലെ പച്ചപ്പും വയനാടൻ വനങ്ങൾക്ക് ആനകളെ അകർഷിക്കുന്നതിന് കരാന്നമാകുന്നത്.
കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിന്റെ കണക്കുപ്രകാരം മനുഷ്യനുമായുള്ള പോരാട്ടത്തിൽ വർഷം രാജ്യത്ത് അമ്പതിനും എഴുപതിനും ഇടയിൽ ആനകളെങ്കിലും കൊല്ലപ്പെടുകയും ആനകൾ കാരണം മൂന്നുറിനും 400 ഇടയിൽ ആളുകൾ മരിക്കുകയും ചെയ്യുന്നുണ്ട്.
ആനകളെ ഉപദ്രവിച്ചാൽ 1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം മൂന്നുവർഷം തടവും 2500 രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റവുമാണ്.
450 ലധികം നാട്ടാനകളും കേരളത്തിലുണ്ട്.
ഇന്ത്യയിൽ ആനപിടിത്തം നിരോധിച്ചത്: 1973
5 വർഷം കൂടുമ്പോഴാണ് ഇന്ത്യയിൽ ആനകളുടെ കണക്കെടുക്കുന്നത്
ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടാനും കൗതുകത്തിനായി കൊമ്പും നഖവും വാല്‍രോമങ്ങളും പിഴുതെടുക്കാനും കരിവീരനെ ഉപയോഗിക്കുമ്പോള്‍ ഒന്നോര്‍ക്കാം. അതും ഒരു ജീവിയാണ്. ഭൂമിയുടെ അവകാശി. സ്വതന്ത്രമായും സുരക്ഷിതമായും ജീവിക്കാന്‍ അവകാശമുള്ള, ഭൂമിയുടെ ഒരു അവകാശിയാണന്ന്

- Advertisement -

Leave A Reply

Your email address will not be published.