കല്‍പറ്റ: കര്‍ണാടകയിലെ എച്ച്.ഡി കോട്ടയില്‍ ഇഞ്ചികൃഷിക്ക് പോയ മലയാളിയെ കാട്ടാന കൊലപ്പെടുത്തി. മുട്ടില്‍ പാലക്കുന്ന് കോളനിയിലെ ബാലന്‍ (60) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ എച്ച്.ഡി കോട്ടക്കടുത്ത എടയാളയില്‍ വെച്ചാണ് സംഭവം. ഇഞ്ചി തോട്ടത്തിലെ ഷെഡിന് പുറത്ത് പല്ലുതേച്ച് കൊണ്ടിരുന്ന ബാലനെ കാട്ടാനയെത്തി ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ഷെഡിനുള്ളിലായിരുന്നതിനാലാണ് രക്ഷപ്പെട്ടതെന്ന് ബാലന്റെ തൊഴിലുടമ കാര്യമ്പാടി സ്വദേശി മനോജ് പറഞ്ഞു. ബാലന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ട പരിഹാരം പ്രഖ്യാപിക്കാതെ മൃതദേഹം നീക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് നാട്ടുകാരും തൊഴിലാളികളും എച്ച്.ഡി കോട്ടയില്‍ റോഡ് ഉപരോധിക്കുകയാണ്. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന എച്ച്.ഡി കോട്ട ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെല്ലാം കാട്ടാനശല്യം അതിരൂക്ഷമാണ്.
- Advertisement -