ഗുരുവായൂര്‍: ഗുരുവായൂരിലെ തകര്‍ന്ന റോഡുകളെ വിമര്‍ശിച്ച് മുന്‍ എംപി സുരേഷ് ഗോപി. യാത്രചെയ്ത് ഗുരുവായൂരിലേക്ക് എത്തിയാല്‍ പടുകുഴിയില്‍പെട്ടതുപോലെയാണ്. മേല്‍പ്പാലത്തിനടുത്ത് സര്‍വീസ് റോഡ് അപകടപാതയാണ്. ഇതിലൂടെ എങ്ങനെ വാഹനങ്ങള്‍ പോകും. കരാറുകാരും നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നവരും എവിടെനിന്നാണ് എന്‍ജിനീയറിങ് പഠിച്ചത്?സുരേഷ് ഗോപി ചോദിച്ചു. റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണം നടക്കുന്നയിടം സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം.
- Advertisement -
കേന്ദ്രമന്ത്രിയെ ഫോണില്‍ വിളിച്ച് സ്ഥിതിഗതികള്‍ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. മേല്‍പ്പാലം പണികള്‍ പുരോഗമിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങളുണ്ടെങ്കില്‍ അത് കേന്ദ്ര റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. തുടര്‍ന്ന് റെയില്‍വേ സ്‌റ്റേഷനടുത്തുള്ള ഓഡിറ്റോറിയത്തില്‍ സേവ് ഗുരുവായൂര്‍ മിഷന്‍ എന്ന സംഘടനയുടെ നേതൃത്വത്തില്‍ സംവാദ സദസ്സും നടത്തി.
സേവ് ഗുരുവായൂര്‍ മിഷന്‍ കണ്‍വീനറും നടനുമായ ശിവജി ഗുരുവായൂര്‍ അധ്യക്ഷനായി. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാര്‍, കൗണ്‍സിലര്‍മാരായ ശോഭ ഹരിനാരായണന്‍, ജ്യോതി രവീന്ദ്രനാഥ്, മിഷന്‍ ഭാരവാഹികളായ കെ.ബി. സുരേഷ്, അജു എം.ജോണി, കെ.ആര്‍. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
- Advertisement -