പാൽതു ജാൻവർ സിനിമ വൻ വിജയമായതിനു പിന്നാലെ ചിത്രത്തിലെ നായികയെ തന്നെ ജീവിതസഖിയാക്കി സംവിധായകൻ. നടി ശ്രുതി സുരേഷും സംവിധായകൻ സംഗീത് പി രാജനുമാണ് വിവാഹിതരായത്. തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തിൽ വച്ച് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ വളരെ ലളിതമായാണ് വിവാഹം നടന്നത്. ഇരുവരുടേതും പ്രണയവിവാഹമാണ്.
സോഷ്യൽ മീഡിയയിലൂടെ ശ്രുതി തന്നെയാണ് വിവാഹവാർത്ത പുറത്തുവിട്ടത്. ‘ജസ്റ്റ് മാരീഡ്’ എന്ന ക്യാപ്ഷനോടെയാണ് താരം വിവാഹ വീഡിയോ പങ്കുവെച്ചത്. ചുവന്ന ത്രെഡ് വർക്കോഡു കൂടിയ വെള്ള ധാവണിയായിരുന്നു ശ്രുതിയുടെ വേഷം. ക്രീം കുർത്തയും മുണ്ടുമാണ് സംഗീത് അണിഞ്ഞിരുന്നത്.
- Advertisement -
‘കരിക്ക്’ വെബ് സീരീസിലൂടെയാണ് ശ്രുതി ശ്രദ്ധേയായത്. തുടർന്ന് ‘ഫ്രീഡം ഫൈറ്റ്’, ‘അന്താക്ഷരി’, ‘ജൂണ്‍’ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. പാൽതു ജാൻവറാണ് അവസാനം പുറത്തിറങ്ങിയ ചിത്രം. സംഗീതിന്റെ ആദ്യത്തെ സിനിമയാണ് പാൽതു ജാൻവർ. ബേസിൽ പ്രധാന വേഷത്തിലെത്തിയ ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്. ഇരുവരുടേയും വിവാഹ വിശേഷങ്ങളും തയ്യാറെടുപ്പുകളും ശ്രുതി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു.
- Advertisement -