തിരുവനന്തപുരത്തിന്റെ മാത്രമല്ല കേരളത്തിന്റെ അങ്ങോളമിങ്ങോളം ഉള്ള നിരവധി യുവതി യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം. വിഴിഞ്ഞം തുറമുഖം പദ്ധതിയുമായി ബന്ധപ്പെട്ട നിലവിൽ ഇപ്പോൾ ഒരു പ്രവർത്തനവും അവിടെ നടക്കുന്നില്ല പദ്ധതിക്കെതിരായി ചില ശക്തികൾ അവിടെ സമരം ആരംഭിച്ച 100 ദിവസം പിന്നിട്ടിരിക്കുന്നു.
ആ സമരപ്പന്തലുകൾ അവിടെനിന്ന് പൊളിച്ച് നീക്കണമെന്നും സമരക്കാരുടെ ന്യായമായ ആവശ്യങ്ങൾ നടപ്പിലാക്കണമെന്നും കോടതി വരെ പറഞ്ഞു. പക്ഷേ സംസ്ഥാന സർക്കാരിന് ഈ സമരം അവസാനിപ്പിക്കാൻ യാതൊരു താൽപര്യം കാണിക്കുന്നില്ലയെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസ്ഥാന പ്രസിഡന്റ് സി.ആർ പ്രഭുൽകൃഷ്ണ പറഞ്ഞു.
യുവമോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തുന്ന സെക്രട്ടെറിയേറ്റ് മാർച്ചിൽ പോലീസ് രണ്ട് തവണ ജലപിരങ്കി പ്രയോഗിച്ചു.ജില്ലാ പ്രസിഡന്റ് ആർ.സജിത്ത് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗണേഷ്,സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എൽ.അജേഷ്,ലിബിൻ,രവീണ, പാപ്പനംകോട് നന്ദു, എച്ച്.എസ്. അഭിജിത്ത്, വലിയവിള ആനന്ദ്, നെടുമങ്ങാട് വിൻജിത്ത്, പാപ്പനംകോട് ശ്രീജിത്ത്, രാമേശ്വരം ഹരി തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
പൂവച്ചൽ മനോജിന് മാർച്ചിൽ പരിക്കേറ്റു.
വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികൾക്ക് യുവമോർച്ച നേതൃത്വം കൊടുക്കുമെന്ന് നേതൃത്വം അറിയിച്ചു
- Advertisement -