അഡ്ലെയ്ഡ്: ടി20 ലോകകപ്പിൽ ഇന്ത്യയും അയൽക്കാരായ ബംഗ്ലാദേശും ഇന്ന് ഏറ്റുമുട്ടാനിറങ്ങുമ്പോൾ ജയത്തിൽ കുറഞ്ഞൊന്നും ഇരു ടീമുകളും പ്രതീക്ഷിക്കുന്നില്ല. സെമി പ്രതീക്ഷ നിലനിർത്താനാണ് ഇന്ത്യൻ പട ഇന്നിറങ്ങുന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം തുടങ്ങുന്നത്. സ്റ്റാർ സ്പോർട്ട്സ് നെറ്റ് വർക്കിലും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും മത്സരം കാണാം.
അതേസമയം മത്സരത്തിനു മഴ ഭീഷണിയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ പെയ്തത്. മഴ പെയ്യാൻ 70 ശതമാനത്തോളം സാധ്യതയുണ്ടെന്നാണ് വിവരം. ഇന്ന് ബംഗ്ലാദേശിനെതിരെയും അടുത്ത ദിവസം സിംബാബ് വേയ്ക്കുമെതിരായ മത്സരങ്ങൾ ഇന്ത്യക്ക് നിർണായകമാണ്.
- Advertisement -