Ultimate magazine theme for WordPress.

സംസ്ഥാന സ്കൂൾ കായികോത്സവ വിജയികൾക്ക് ക്യാഷ് അവാർഡുകൾ വർധിപ്പിച്ചു:മന്ത്രി വി ശിവൻകുട്ടി

0

സംസ്ഥാന സ്കൂൾ കായികോത്സവ വിജയികളായ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്കുള്ള ക്യാഷ് അവാർഡുകൾ വർധിപ്പിച്ചതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. തിരുവനന്തപുരം എസ് എം വി സ്കൂളിൽ സംഘാടകസമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒന്നാം സ്ഥാനക്കാർക്ക് 2000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 1500 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 1250 രൂപയുമാണ് നൽകുക. ഗെയിംസിനങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് നിലവിൽ നൽകിക്കൊണ്ടിരിക്കുന്ന പ്രൈസ് മണി ഇരട്ടിയായി വർദ്ധിപ്പിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാന സ്കൂൾ കായികോത്സവത്തിനുള്ള സംഘാടകസമിതിയും രൂപീകരിച്ചു. സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവർ മുഖ്യ രക്ഷാധികാരികളായ സംഘാടക സമിതിക്കാണ് രൂപം നൽകിയത്.

- Advertisement -

2022 വർഷത്തെ സംസ്ഥാന സ്‌കൂൾ കായികോത്സവം ഡിസംബർ 3 മുതൽ 6 വരെ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്‌സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിൽ വച്ച് നടക്കും .  അത്‌ലറ്റിക് മത്സരങ്ങളിൽ 86 വ്യക്തിഗത ഇനങ്ങളും 10 ടീമിനങ്ങളും 2 ക്രോസ് കൺട്രി ഇനങ്ങളും ഉൾപ്പെടെ 98 ഇനങ്ങളിലാണ് മത്സരങ്ങൾ നടത്തപ്പെടുന്നത്.  ഏകദേശം 2000-ൽ പരം കുട്ടികൾ 4 ദിവസങ്ങളിലായി നടക്കുന്ന ഈ കായികോത്സവത്തിൽ പങ്കെടുക്കും.

- Advertisement -

Leave A Reply

Your email address will not be published.