Ultimate magazine theme for WordPress.

മലപ്പുറത്തെ അഞ്ചാംപനി വ്യാപനം; കേന്ദ്ര സംഘം ഇന്ന് ജില്ലയിലെത്തും

0

മലപ്പുറം: അഞ്ചാംപനി വ്യാപിക്കുന്നത് നിയന്ത്രിക്കാനുള്ള സംസ്ഥാന ആരോ​ഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾക്കിടയിൽ കേന്ദ്ര സംഘം ഇന്ന് മലപ്പുറം ജില്ലയിലെത്തും.  രാവിലെ 10 മണിയോടെ എത്തുന്ന സംഘം കൽപകഞ്ചേരി, പൂക്കോട്ടൂർ പഞ്ചായത്തുകളിലും മലപ്പുറം നഗരസഭ പരിധിയിലും സന്ദർശനം നടത്തും.

അഞ്ചാംപനി വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി 19 വാർഡുകളിൽ വാക്‌സിനേഷൻ ക്യാമ്പുകൾ നടക്കുകയാണ്. കൽപ്പകഞ്ചേരി പഞ്ചായത്തിൽ മാത്രം 700ഓളം വിദ്യാർഥികൾ വാക്‌സിൻ സ്വീകരിച്ചിട്ടില്ല എന്നാണ് കണക്ക്. ഇതിൽ നൂറോളം പേർക്ക് ഇതിനോടകം അഞ്ചാം പനി സ്ഥിരീകരിച്ചു കഴിഞ്ഞു.

- Advertisement -

പ്രദേശത്തെ സ്‌കൂളുകളിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ലാസ്സ് നടത്തുന്നുണ്ട്. പനിയുള്ളവർ സ്‌കൂൾ, മദ്രസ എന്നിവടങ്ങളിൽ പോകരുത് എന്നാണ് നിർദേശം. രോഗബാധ കൂടുതലുള്ള മേഖലകളിൽ വാർഡ്, പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളിൽ ആരോഗ്യവകുപ്പിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ദിവസവും യോഗം ചേർന്ന് സ്ഥിതി വിലയിരുത്തുന്നുണ്ട്.

- Advertisement -

Leave A Reply

Your email address will not be published.