Ultimate magazine theme for WordPress.

മേളയിൽ 60 ലധികം ചിത്രങ്ങളുടെ ഇന്ത്യയിലെ ആദ്യ പ്രദർശനം

0

സ്വീഡിഷ് സംവിധായകൻ താരിഖ് സലെയുടെ ബോയ് ഫ്രം ഹെവൻ ,അമാൻ സച്ചിദേവിന്റെ ഓപ്പിയം ,ഫ്രഞ്ച് ചിത്രമായ ബോത്ത് സൈഡ്സ് ഓഫ് ദി ബ്ലേഡ് ,കൊറിയൻ ചിത്രമായ ബ്രോക്കർ തുടങ്ങി 60 ലധികം ചിത്രങ്ങളുടെ ഏഷ്യയിലെ ആദ്യ പ്രദർശനത്തിന് രാജ്യാന്തര ചലച്ചിത്ര മേള വേദിയാകും.

ഇന്ത്യയുടെ ഓസ്‌ക്കാർ പ്രതീക്ഷയായ ഗുജറാത്തി ചിത്രം ചെല്ലോ ഷോ ,ബംഗാളി ചിത്രമായ നിഹാരിക ,പഞ്ചാബി ചിത്രം ജെഗ്ഗി ,ഹിന്ദി ചിത്രം സ്റ്റോറി ടെല്ലർ തുടങ്ങിയ ഇന്ത്യൻ ചിത്രങ്ങളുടേയും രാജ്യത്തെ ആദ്യ പ്രദർശനമാണ് മേളയിലേത്. ജർമ്മൻ സംവിധായകനായ എഫ്.ഡബ്ള്യു മുർണൗവിന്റെ അഞ്ചു ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.

- Advertisement -

ബ്രസീൽ ചിത്രം കോർഡിയലി യുവേഴ്സ് ,വിയറ്റ്‌നാം ചിത്രം മെമ്മറിലാൻഡ് ,ഇസ്രായേൽ സംവിധായകനായ ഇദാൻ ഹഗ്വേലിന്റെ കൺസേൺഡ് സിറ്റിസൺ തുടങ്ങി അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ഒൻപത് ചിത്രങ്ങൾ ,ഇന്ത്യൻ സിനിമ ഇന്ന് വിഭാഗത്തിലെ അഞ്ചു ചിത്രങ്ങൾ എന്നിവയും രാജ്യത്ത് ആദ്യമായാണ് പ്രദർശിപ്പിക്കുന്നത് . ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള എന്ന നോവലിനെ ആസ്പദമാക്കി എഫ്.ഡബ്ള്യു മുർണൗ ഒരുക്കിയ നൊസ്‌ഫെറാതു ഉൾപ്പെടെ, അദ്ദേഹത്തിന്റെ അഞ്ചു നിശബ്ദ ചിത്രങ്ങളും ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്.

കാനിൽ വെന്നിക്കൊടി പാറിച്ച ഇറാനിയൻ ചിത്രം ലൈലാസ് ബ്രദേർസും ഇന്ത്യൻ പ്രീമിയറായാണ് പ്രദർശിപ്പിക്കുന്നത്.

- Advertisement -

Leave A Reply

Your email address will not be published.