Ultimate magazine theme for WordPress.

‘ഓപ്പറേഷന്‍ കാവേരി’ തുടരുന്നു; 256 പേര്‍ കൂടി ജിദ്ദയിലെത്തി; ഇതുവരെ 1839 ഇന്ത്യക്കാരെ ഒഴിപ്പിച്ചു

0

ന്യൂഡല്‍ഹി: ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ രക്ഷപ്പെടുത്താനുള്ള ഓപ്പറേഷന്‍ കാവേരി തുടരുകയാണ്. സുഡാനില്‍ നിന്നും ഇന്ത്യാക്കാരുടെ രണ്ടു സംഘം കൂടി സുരക്ഷിതരായി ജിദ്ദയിലെത്തി. കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്.

പോര്‍ട്ട് സുഡാനില്‍ നിന്നും 135 പേരുടെ സംഘമാണ് വ്യോമസേന വിമാനത്തില്‍ ജിദ്ദയിലെത്തിയത്. സുഡാനില്‍ നിന്നും ഒഴിപ്പിക്കുന്ന ഒമ്പതാമത്തെ ബാച്ച് ആണിത്. 121 പേരുമായി എട്ടാം ബാച്ചും ജിദ്ദയിലെത്തിയിരുന്നു. സുഡാനിലെ വാഡി സെയ്ഡ്‌നയില്‍ നിന്നാണ് ഇവരെ ജിദ്ദയിലെത്തിച്ചത്. ഇന്ത്യന്‍ സംഘത്തെ കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ വരവേറ്റു.

- Advertisement -

 

അതിനിടെ രക്ഷാദൗത്യത്തില്‍ പങ്കെടുക്കുന്ന നാവികസേനയുടെ മൂന്നാമത്തെ കപ്പലായ ഐഎന്‍എസ് തര്‍കാഷില്‍ 326 പേര്‍ ജിദ്ദയിലേക്ക് തിരിച്ചു. ഇതുവരെ 1839 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. എംബസി ഉദ്യോഗസ്ഥരുടെ കുടുംബാഗങ്ങളെയും സാഹസികമായി രക്ഷപ്പെടുത്തി.

- Advertisement -

Leave A Reply

Your email address will not be published.