Ultimate magazine theme for WordPress.

രജിസ്‌ട്രേഷന്‍ ഫീസ് പൂര്‍ണമായി ഒഴിവാക്കും, റവന്യു റിക്കവറി ഇല്ല; ഒറ്റത്തവണ തീര്‍പ്പാക്കല്‍ 31 വരെ

0

തിരുവനന്തപുരം: വിലകുറച്ച് രജിസ്റ്റര്‍ ചെയ്ത ആധാരങ്ങള്‍ക്കുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31ന് അവസാനിക്കും. 1986 ജനുവരി ഒന്നുമുതല്‍ 2017 മാര്‍ച്ച് 31 വരെ കാലയളവില്‍ വിലകുറച്ച് രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.ഇതുപ്രകാരം രജിസ്‌ട്രേഷന്‍ ഫീസ് പൂര്‍ണമായി ഒഴിവാക്കിയും മുദ്രവിലയുടെ മുപ്പത് ശതമാനം മാത്രം ഒടുക്കിയും റവന്യൂ റിക്കവറിയില്‍ നിന്ന് ഒഴിവാകാനാകും. ആനുകൂല്യം പൊതുജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ www.keralaregistration.gov.in/pearlpublic എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

- Advertisement -

Leave A Reply

Your email address will not be published.