കൽപ്പറ്റ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ പെൻഷൻകാരുടെ കുടിശ്ശികയായ 15 ശതമാനം ക്ഷാ മാശ്വാസം അനുവദിക്കുക , പതിനൊന്നാം പെൻഷൻ പരിഷ്കരണത്തിന്റെ കുടിശികയും അതിന്റെ ക്ഷാമാശ്വാസവും അനുവദിക്കുക, മെഡിസിപ്പ് പദ്ധതിയിൽ കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്തി അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വയനാട് കളക്ടറേറ്റിന് മുന്നിൽ പെൻഷൻകാരുടെ കുടുംബ സംഗമ സത്യാഗ്രഹം നടത്തി. ജില്ലാ പ്രസിഡണ്ട് വേണുഗോപാൽ എം കിഴിശ്ശേരി അധ്യക്ഷത വഹിച്ച യോഗത്തിൽ കോൺഗ്രസ് വയനാട് ജില്ലാ പ്രസിഡണ്ട് എൻ ഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വിപിന ചന്ദ്രൻ മാസ്റ്റർ, ജി വിജയമ്മ, ജില്ലാ സെക്രട്ടറി ഈ ടി സെബാസ്റ്റ്യൻ , സംസ്ഥാന കൗൺസിലേർസ് ആയ ടി ജെ സക്കറിയ, ഡോക്ടർ ശശിധരൻ, എൻ കെ പുഷ്പലത, നളിനി ശിവൻ, കെ ശശികുമാർ,പി കെ സുകുമാരൻ ,കെ രാധാകൃഷ്ണൻ, ഷാജി ജോസഫ് പ്രസംഗിച്ചു.
- Advertisement -