Ultimate magazine theme for WordPress.

ഡോക്ടര്‍ വന്ദനയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

0

തിരുവനന്തപുരം: വൈദ്യ പരിശോധനയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച സ്‌കൂള്‍ അധ്യാപകന്റെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റെതാണ് തീരുമാനം. കെഎംഎസ്‌സിഎല്ലിലെ തീയണയ്ക്കുന്നതിനിടെ മരിച്ച ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ രഞ്ജിത്തിന്റെ കുടുംബത്തിനു 25 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

മെയ് പത്തിനായിരുന്നു ഡോ. വന്ദനയ്ക്ക് നേരെ ആക്രമണമുണ്ടായത്. സന്ദീപിന്റെ മുറിവ് തുന്നിക്കെട്ടുന്നതിനിടെ അവിടെയുണ്ടായിരുന്ന കത്രിക ഉപയോഗിച്ച് സന്ദീപ് എല്ലാവരെയും ആക്രമിക്കുകയായിരുന്നു. തടയാന്‍ എത്തിയ പൊലീസുകാരെയും ആശുപത്രി ജീവനക്കാരെയും ആക്രമിച്ചു. അതോടെ പലരും ഓടി രക്ഷപ്പെട്ടു. എന്നാല്‍ ഒറ്റപ്പെട്ടു ഡോ. വന്ദനയെ പ്രതി ചവുട്ടി വീഴ്ത്തി തുടരെ കത്രിക ഉപയോഗിച്ചു കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വന്ദനയെ ആദ്യം വിജയ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം കിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ കെജി മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളാണ് വന്ദന.

- Advertisement -

മെയ് 23ന് തിരുവനന്തപുരം കിന്‍ഫ്രയിലെ മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ സംഭരണ കേന്ദ്രത്തിലുണ്ടായ തീയണയ്ക്കുന്നതിനിടെയാണ് ചാക്ക ഫയര്‍ഫോഴ്‌സ് യൂണിറ്റിലെ ഉദ്യോഗസ്ഥനായ രഞ്ജിത്താണ് അപകടത്തില്‍ മരിച്ചത്.

- Advertisement -

Leave A Reply

Your email address will not be published.