വിജയനഗരം: ആന്ധ്ര പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ ആറ് മരണം. 18 പേർക്ക് പരിക്കേറ്റു. എക്‌സ്പ്രസ് ട്രെയിന്‍ സ്റ്റേഷനറി പാസഞ്ചര്‍ ട്രെയിനിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. രക്ഷാപ്രവർത്തനം തുടരുകയാണ്
ആന്ധ്രപ്രദേശിലെ വിജയനഗരം ജില്ലയിലാണ് അപകടമുണ്ടായത്. വിശാഖപട്ടണത്തില്‍ നിന്ന് റായ്ഗഡിലേക്ക് പോവുകയായിരുന്നു പാസഞ്ചര്‍ ട്രെയിന്‍. സാങ്കേതിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയിട്ടു. അതിനിടെ അതിലൂടെ പോയ പലാസ എക്‌സ്പ്രസ് പാസഞ്ചര്‍ ട്രെയിനിന്റെ മൂന്നു കോച്ചുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
അപകടത്തില്‍ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗന്‍ റെഡ്ഡി ഞെട്ടല്‍ രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്താനായി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ പരമാവധി ആംബുലന്‍സുകള്‍ അപകടസ്ഥലത്തേക്ക് അയക്കാന്‍ നിര്‍ദേശിച്ചു.