Ultimate magazine theme for WordPress.

പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്തു; വെട്ടേറ്റ ഭാര്യയുടെ നില ഗുരുതരം

0

കണ്ണൂർ പുളളിയാംകുന്നിൽ പിഞ്ചുകുഞ്ഞിനെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി. ഒന്നര വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്യുകയായിരുന്നു.

മാവില വീട്ടിൽ സതീശനാണ് കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. കുഞ്ഞിനെയും ഭാര്യയെയും കോടാലി കൊണ്ട് വെട്ടുകയായിരുന്നു ഇയാൾ. വെട്ടേറ്റ ഭാര്യ അഞ്ജു ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്.

- Advertisement -

കോടാലി കൊണ്ടാണ് ഭാര്യയെയും കുഞ്ഞിനെയും വെട്ടിയത്. ഭാര്യ അഞ്ജുവിൻറെ (39) നില ഗുരുതരമാണ്. കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകം. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

- Advertisement -

Leave A Reply