സംസ്ഥാനത്ത് കൊവിഡ് ഇളവുകളുടെ ഭാഗമായി ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഇരുന്നു ഭക്ഷണം കഴിക്കാൻ അനുമതി. ബാറുകൾ തുറക്കാനും അനുവാദം നൽകാനാണ് സർക്കാർ തീരുമാനം.
ഹോട്ടലുകളിലും ബാറുകളിലും പാലിക്കേണ്ട സുരക്ഷാ നിയന്ത്രണങ്ങളും പുറത്തുവിട്ടിട്ടുണ്ട്. സീറ്റുകളുടെ അകലം, സാനിറ്റേഷൻ എന്നിവ കൃത്യമായി പാലിച്ചും എസി ഒഴിവാക്കിയും വേണം പ്രവർത്തനമെന്നാണ് നിർദേശം.
- Advertisement -
ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കൊവിഡ് അവലോകനയോഗത്തിലാണ് തീരുമാനമുണ്ടായത്. അതേസമയം, തിയറ്ററുകൾ തുറക്കുന്നത് സംബന്ധിച്ച് നിലവിൽ ഇളവ് നൽകില്ലെന്നാണ് വിവരം. വൈകിട്ട് ആറുമണി വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ഇളവുകൾ പ്രഖ്യാപിക്കും.
- Advertisement -