Ultimate magazine theme for WordPress.

ഇളവുകൾ ഇന്ന് മുതൽ; ബാറുകളിലും ഹോട്ടലുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. ബാറുകളിലും ഹോട്ടലുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം. ഇൻഡോർ സ്റ്റേഡിയങ്ങൾ, നീന്തൽ കുളങ്ങൾ എന്നിവയും തുറന്ന് പ്രവർത്തിക്കും. കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവർത്തനം.

രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്കാണ് ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും അകത്തിരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകിയിട്ടുള്ളത്. ഇവിടങ്ങളിൽ പ്രവർത്തിക്കുന്ന തൊഴിലാളികളും രണ്ട് ഡോസ് വാക്‌സിനും എടുത്തിരിക്കണം. സിറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം ആളുകൾക്ക് മാത്രമാണ് പ്രവേശനം. അകലം പാലിച്ച് ഇരിപ്പിടം ഒരുക്കണം. എസി സംവിധാനങ്ങൾ ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്. ജനലുകളും വാതിലുകളും പരമാവധി തുറന്നിടാൻ സൗകര്യമൊരുക്കണം.

- Advertisement -

ഭക്ഷണം കഴിക്കാനെത്തുന്നവരിൽ 18 വയസ്സിന് താഴെയുള്ളവർക്ക് വാക്‌സിൻ നിബന്ധന ബാധകമല്ല. രാത്രി ഒൻപത് മണി വരെയാണ് പ്രവൃത്തി സമയം. ഇൻഡോർ സ്റ്റേഡിയം, നീന്തൽ കുളങ്ങൾ എന്നിവയുടെ പ്രവർത്തനത്തിനും വാക്‌സിൻ നിബന്ധന ബാധകമാണ്.

- Advertisement -

Leave A Reply

Your email address will not be published.