Ultimate magazine theme for WordPress.

‘കത്തനാർ’ ആയി ജയസൂര്യ; ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു

0

റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രം കത്തനാരുടെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായി ജംഗിൾ ബുക്ക്, ലയൺ കിങ് തുടങ്ങിയ വിദേശ സിനിമകളിൽ ഉപയോഗിച്ച സാങ്കേതിക വിദ്യയായ വെർച്വൽ പ്രൊഡക്ഷൻ ഉപയോഗിച്ചുകൊണ്ടാണ് കത്തനാർ’ ചിത്രീകരിക്കുക.

പൂർണമായും നമ്മുടെ നാട്ടിലെ തന്നെ സാങ്കേതിക പ്രവർത്തകരെ അണിനിരത്തി ഒരുക്കുന്ന ഒരു അന്താരാഷ്ട്ര ചിത്രമായിരിക്കും കത്തനാർ. ഏഴുഭാഷകളിൽ പുറത്തിറക്കുന്ന കത്തനാരിന്റെ പ്രീപ്രൊഡക്ഷനും പ്രിൻസിപ്പൽ ഫോട്ടോഗ്രാഫിയും ഒരു വർഷം കൊണ്ട് പൂർത്തിയാകും.

- Advertisement -

അന്താരാഷ്ട്ര സിനിമകളിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകൾ കത്തനാരിലൂടെ മലയാള സിനിമയിൽ കൊണ്ടുവരാൻ അവസരമുണ്ടായതിൽ തങ്ങൾ അതീവ കൃതാർത്ഥരാണെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വ്യക്തമാക്കി.

- Advertisement -

Leave A Reply

Your email address will not be published.