പാലക്കാട്: വാളയാർ ഡാമിൽ കുളിക്കാനിറങ്ങി അപകടത്തിൽപെട്ട മൂന്നു വിദ്യാർത്ഥികൾക്കായുള്ള തെരച്ചിൽ ഇന്നും തുടരും. നാവിക സേനാ സംഘവും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തും. കോയമ്ബത്തൂർ സുന്ദരാപുരം സ്വദേശികളായ വെള്ളൂർ രമേഷിന്റെ മകൻ സഞ്ജയ്(16), ഫെയ്സ് 2 തെരുവ് ജോസഫിന്റെ മകൻ ആന്റോ(16), കാമരാജ് നഗർ ഷൺമുഖന്റെ മകൻ പൂർണേഷ്(16) എന്നിവരെയാണ് കാണാതായത്.
മൂവരും കോയമ്ബത്തൂർ ഹിന്ദുസ്ഥാൻ പോളിടെക്നിക്ക് കോളേജിലെ വിദ്യാർത്ഥികളാണ്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇവർ ഡാമിൽ എത്തിയത്. ഡാമിലെ തമിഴ്നാട് പിച്ചെന്നൂർ ഭാഗത്താണ് കുളിക്കാനിറങ്ങിയത്. മണലെടുത്ത കുഴികളിൽ അകപ്പെട്ടതായാണ് സൂചന.
- Advertisement -
പൊലീസും ഫയർഫോഴ്സും സ്‌കൂബ ഡൈവിംഗ് സംഘവുമെത്തി മണിക്കൂറുകളോളം തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല. രാത്രി ഏഴുമണിയോടെ തെരച്ചിൽ അവസാനിപ്പിച്ചിരുന്നു.
- Advertisement -