ഗർഭിണിയായപ്പോൾ യുട്യൂബ് നോക്കി ഗർഭഛിത്രം നടത്താൻ കാമുകന്റെ ഉപദേശം; വീഡിയോയിൽ പറഞ്ഞ മരുന്ന് കഴിച്ച 25കാരി അതീവഗുരുതരാവസ്ഥയിൽ
നാഗ്പുർ: നഗ്പുർ യശോദരനഗർ പ്രദേശത്ത് യൂട്യൂബ് വീഡിയോനോക്കി ഗർഭഛിദ്രം നടത്താൻ ശ്രമിച്ച യുവതി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ . ബലാത്സംഗത്തിന് ഇരയായി ഗർഭിണിയായ 25കാരിയാണ് കുഞ്ഞിനെ യൂട്യൂബ് വീഡിയോ നോക്കി ഗർഭഛിദ്രം നടത്താൻ ശ്രമിച്ചത്. ഇവരുടെ ആരോഗ്യനില അതിഗുരുതരാവസ്ഥയിലാണെന്നും അധികൃതർ പറഞ്ഞു. യുവതിയെ ഗർഭിണിയാക്കിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു.
വിവാഹ വാഗ്ദാനം നൽകി ഷൊയെബ് ഖാൻ എന്നയാൾ 2016 മുതൽ തന്നെ പീഡിപ്പിക്കുകയാണെന്ന് യുവതി പൊലീസിൽ മൊഴി നൽകി. യുവതി ഗർഭിണിയായപ്പോൾ യൂട്യൂബ് വീഡിയോ നോക്കി ഗർഭഛിദ്രം നടത്താൻ ഇയാളാണ് ഉപദേശിച്ചത്. വീഡിയോയിൽ പറയുന്ന മരുന്ന് കഴിക്കാനും ഇയാൾ നിർദേശിച്ചു. ഇയാളുടെ നിർദേശത്തെ തുടർന്ന് ഗർഭഛിദ്രം നടത്താൻ ശ്രമിച്ച യുവതിയുടെ ആരോഗ്യനില വളരെ മോശമായി. തുടർന്ന് വീട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിച്ചിപ്പിച്ചത്.
- Advertisement -
യുവതി അപകട നില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരെ ബലാത്സംഗക്കുറ്റത്തിന് കേസെടുത്തു.
- Advertisement -