ന്യൂഡൽഹി: പഞ്ചാബ് പിസിസി അധ്യക്ഷസ്ഥാനം രാജി വച്ച് നവജ്യോത് സിങ് സിദ്ദു. രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കു കൈമാറി. കോൺഗ്രസിൽ തുടരുമെന്ന് സിദ്ദു പ്രതികരിച്ചു. പഞ്ചാബിന്റെ ഭാവിയിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും സിദ്ദു രാജിക്കത്തിൽ അറിയിച്ചു.
പഞ്ചാബ് കോൺഗ്രസിലെ കടുത്ത എതിർപ്പിനെ തുടർന്ന് മുഖ്യമന്ത്രി അമരിന്ദർ സിങ് കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. സിദ്ദു വിഭാഗത്തിന്റെ തുടർ പ്രതിഷേധങ്ങൾക്കിടെയായിരുന്നു രാജി. ചരൺജിത് സിങ് ചന്നിയെയാണു ഹൈക്കമാൻഡ് പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ഇതിൽ സിദ്ദുവിന് അതൃപ്തിയുണ്ടായിരുന്നെന്നാണു റിപ്പോർട്ടുകൾ.
- Advertisement -
പഞ്ചാബിലെ മന്ത്രിമാരെച്ചൊല്ലിയും സിദ്ദുവിന് എതിർപ്പുകളുണ്ടായിരുന്നു. പിസിസി അധ്യക്ഷനായി 72ാം ദിവസമാണു സിദ്ദു രാജിവച്ചത്. അതേസമയം അമരിന്ദർ സിങ് ചൊവ്വാഴ്ച വൈകിട്ട് ഡൽഹിക്കു തിരിക്കുകയും ചെയ്തിട്ടുണ്ട്. അതിർത്തി സംസ്ഥാനത്തിന് പറ്റിയ ആളല്ല സിദ്ദുവെന്ന് അമരിന്ദർ സിങ് പ്രതികരിച്ചു. ഇക്കാര്യം താൻ നേരത്തേ പറഞ്ഞിട്ടുള്ളതാണെന്നും അമരിന്ദർ ട്വിറ്ററിൽ കുറിച്ചു.
- Advertisement -