Ultimate magazine theme for WordPress.

പ്‌ളാസ്റ്റിക് നിരോധനം ആദ്യഘട്ടം ഇന്നുമുതൽ നിലവിൽ; 50,000 രൂപ വരെ പിഴ

0

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിരോധിച്ച് കേന്ദ്രത്തിനു മുൻപേ ഉത്തരവിറക്കിയിട്ടും കേരളത്തിൽ ഇപ്പോഴും ഇവ സുലഭം. 2020 ജനുവരി ഒന്നുമുതലായിരുന്നു നിരോധനം. ആദ്യ നാളുകളിൽ പരിശോധന കർശനമായി. എന്നാൽ, പതിയെപ്പതിയെ ഇവ തിരികെവന്നു. കേരളത്തിൽ നോൺ-വൂവൺ കാരി ബാഗുകൾ ഉൾപ്പെടെ 120 മൈക്രോണിൽ താഴെയുള്ളവ പൂർണമായി നിരോധിച്ചിരുന്നു. കോവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ മാലിന്യം കൈകാര്യംചെയ്യാനും മറ്റും പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കൂടുതലായി ഉപയോഗിക്കേണ്ടി വന്നതോടെ നിരോധനം പാളി.

75 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക് കാരി ബാഗുകൾ, 60 ഗ്രാം പെർ സ്‌ക്വയർ മീറ്ററിൽ കുറഞ്ഞ നോൺ-വൂവൺ ബാഗുകൾ. 2022 ജൂലായ് ഒന്നുമുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ രാജ്യത്ത് നിരോധിക്കുന്നതിനു മുന്നോടിയായുള്ള ആദ്യ രണ്ടുഘട്ടങ്ങളിൽ ഒന്ന് വ്യാഴാഴ്ച നടപ്പിലാകും. ഡിസംബർ 31 മുതൽ രണ്ടാംഘട്ടമായി 120 മൈക്രോണിൽ താഴെയുള്ള കാരിബാഗ് രാജ്യത്ത് അനുവദിക്കില്ല.

- Advertisement -

ബദലുണ്ട്, ഉപയോഗിക്കുന്നില്ല

തുണി, കടലാസ് ബാഗുകൾ ഉൾപ്പെടെയുള്ള ബദൽ സുലഭം. പരിശോധന ശക്തമല്ലാത്തതിനാൽ ചെറിയ കടകളിൽ പ്ലാസ്റ്റിക് കാരിബാഗുകളുടെ ഉപയോഗം തുടർന്നു. ജൈവ വസ്തുക്കളിൽനിന്ന് നിർമിക്കുന്ന ബയോ ഡീഗ്രേഡബിൾ പ്ലാസ്റ്റിക് ആണ് മറ്റൊരു ബദൽ. എന്നാൽ, ആവശ്യത്തിനനുസരിച്ച് ഇവ നിർമിക്കാനുള്ള അസംസ്‌കൃതവസ്തുക്കൾ ഇവിടെയില്ലാത്തത് തിരിച്ചടിയായി. പ്ലാസ്റ്റിക്കിന് ബദൽമാർഗത്തിനായി ആരംഭിച്ച സ്ഥാപനങ്ങൾ കോവിഡ് കാലത്ത് പൂട്ടിപ്പോയി.

നോൺ വൂവൺ വൻ അപകടകാരി

പ്ലാസ്റ്റിക്കിനു പകരമെത്തിച്ച നോൺ വൂവൺ കാരിബാഗുകൾ കാഴ്ചയിൽ തുണിയെന്നു തോന്നുമെങ്കിലും അപകടകാരിയാണ്. ന്യൂഡൽഹി ശ്രീറാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ റിസർച്ച് നടത്തിയ പഠനത്തിൽ നോൺ വൂവൺ ഉത്പന്നങ്ങൾ പ്ലാസ്റ്റിക് പോലെത്തന്നെ അപകടകരമാണെന്നു കണ്ടെത്തിയിരുന്നു. ഇതിൽ 98.3 ശതമാനം പ്ലാസ്റ്റിക് പദാർഥമായ പോളി പ്രൊപ്പിലിനും കാൽസ്യം കാർബണേറ്റുമാണ്. ഇവ മണ്ണിൽ അലിയില്ല. കത്തിച്ചാൽ ഉരുകും.

രാജ്യത്തും നിരോധനം നിലവിൽ വന്നതോടെ പരിശോധന ശക്തമാക്കാനാണ് കേരളത്തിലും തീരുമാനം. തദ്ദേശവകുപ്പ് സെക്രട്ടറിമാർക്ക് സർക്കാർ, നിർദേശം നൽകി. ബദൽ ഉത്പന്നങ്ങൾ യഥേഷ്ടം എത്തിക്കാനും ശ്രമം ആരംഭിച്ചിട്ടുണ്ട്.

- Advertisement -

Leave A Reply

Your email address will not be published.