മുംബൈ: നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അടക്കം മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ സംഭവത്തിൽ വമ്ബൻ ട്വിസ്റ്റ്. മലയാളിയാണ് ആര്യൻ ഖാന് മയക്കുമരുന്ന് കൈമാറിയതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.സംഭവത്തിൽ ശ്രേയസ് നായർ എന്നയാളെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ കസ്റ്റഡിയിലെടുത്തു.
ആര്യന്റെയും അർബാസിന്റെ മൊബൈൽ ചാറ്റിൽനിന്നാണ് ശ്രേയസിന്റെ വിവരം എൻസിബിക്കു ലഭിച്ചത്. മയക്കുമരുന്നു നൽകിയത് ശ്രേയസ് ആണെന്നാണു റിപ്പോർട്ട്. അതേസമയം തങ്ങൾക്ക് ലഹരി മരുന്ന് നൽകിയത് ആരാണെന്ന് താരപുത്രനും സംഘവും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
- Advertisement -
കഴിഞ്ഞ നാല് വർഷമായി താൻ ലഹരി മരുന്നുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ആര്യൻ അന്വേഷണ ഉദ്യോഗസ്ഥരോട് തുറന്നുപറഞ്ഞു. ബ്രിട്ടനിലും ദുബായിലും താമസിച്ചിരുന്ന സമയത്ത് താൻ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും ആര്യൻ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.
- Advertisement -