Ultimate magazine theme for WordPress.

മോൻസൺ മാവുങ്കലിനെതിരെ കൂടുതൽ പരാതികൾ

0

തട്ടിപ്പുകേസിൽ പിടിയിലായ മോൻസൺ മാവുങ്കലിന്റെ പേരിൽ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. പുരാവസ്തുക്കൾ വാങ്ങി പണം നൽകാതെ കബളിപ്പിച്ചു എന്ന പരാതിയിലാണ് കേസ്. ശിൽപ്പി സുരേഷിന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് മോൻസൻറെ അറസ്റ്റ് രേഖപ്പെടുത്തി.മോൻസനെതിരെ തൃശ്ശൂരിലെ വ്യവസായിയും പോലീസിൽ പരാതി നൽകി.

പുരാവസ്തുക്കൾ വാങ്ങിയ ശേഷം 3 കോടി രൂപ നൽകാതെ കബളിപ്പിച്ചുവെന്നാണ് പുരാവസ്തുവ്യാപാരിയായ കിളിമാനൂർ സ്വദേശി സന്തോഷിന്റെ പരാതി. ഈ കേസിൽ വസ്തുതാ പരിശോധനക്ക് ശേഷം ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു. ഇതോടെ മോൻസണെതിരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം അഞ്ചായി. കോടതി അനുമതി ലഭിച്ചാൽ ഈ കേസിലും മോൻസന്റെ അറസ്റ്റ് രേഖപ്പെടുത്തും. സന്തോഷ് നൽകിയ വസ്തുക്കളാണ് പുരാവസ്തുക്കളെന്ന പേരിൽ കലൂരിലെ വാടകവീട്ടിൽ മോൻസൺ പ്രദർശിപ്പിച്ചിരുന്നത്.

- Advertisement -

ശിൽപ്പങ്ങളും വിഗ്രഹങ്ങളും വാങ്ങിയ ശേഷം പണം നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റ് മോൻസൻറെ അറസ്റ്റ് രേഖപ്പെടുത്തി.ശിൽപ്പി സുരേഷാണ് പരാതി നൽകിയിരുന്നത്.അതിനിടെ മോൻസണിനെതിരെ കൂടുതൽ പേർ പരാതിയുമായി രംഗത്ത് വന്നു.തൻററെ പക്കൽ നിന്ന് 17 ലക്ഷം രൂപ തട്ടിച്ചുവെന്ന് തൃശ്ശൂരിലെ വ്യവസായി ഹനീഷ് ജോർജ് ഒല്ലൂർ പോലീസിൽ പരാതി നൽകി.

മോൻസൺ മാവുങ്കലിന്റെ ശേഖരത്തിൽ കണ്ടെത്തിയ വ്യാജ ചെമ്‌ബോലക്കെതിരെയും പരാതി ലഭിച്ചിട്ടുണ്ട്. ആചാരസംരക്ഷണസമിതിയാണ് പരാതി നൽകിയത്. . അതേ സമയം അറ്റകുറ്റപ്പണികൾക്കായി നൽകിയ മോൻസന്റെ മൂന്ന് ആഡംബര വാഹനങ്ങൾ ചേർത്തലയിലെ വർക് ഷോപ്പിൽ കണ്ടെത്തി. മോൻസൻ അറസ്റ്റിലായ ശേഷവും വാഹനങ്ങൾ ശരിയാക്കി നൽകാൻ മാനേജർ ആവശ്യപ്പെട്ടിരുന്നു,. എന്നാൽ പണം നൽകാത്തതിനാൽ ശരിയാക്കി തരാൻ പറ്റില്ലെന്ന് മാനേജരെ അറിയിച്ചെന്ന് വർക്ക് ഷോപ്പ് ഉടമ പറഞ്ഞു

 

- Advertisement -

Leave A Reply

Your email address will not be published.