Ultimate magazine theme for WordPress.

‘സ്ത്രീധനം നൽകാതെ മകളെ വേണ്ടെന്ന് മരുമകൻ പറയുന്നു, എൻറെ വേദന കേരളം ഏറ്റെടുക്കണം’ വീഡിയോ ചിത്രീകരിച്ച് ഗൃഹനാഥൻ ജീവനൊടുക്കി

0

മലപ്പുറം: സ്ത്രീധനത്തിൻറെ പേരിൽ മകളെ ഭർതൃവീട്ടിൽ പീഡിപ്പിക്കുന്നതിൽ മനംനൊന്ത് പിതാവ് ജീവനൊടുക്കി. മലപ്പുറം മമ്പാട് സ്വദേശിയായ മൂസക്കുട്ടിയാണ് മകളെ ഉപദ്രവിക്കുന്നതിലും അപമാനിച്ചതിലുമുള്ള സങ്കടം പങ്കുവെച്ച് വീഡിയോ ചിത്രീകരിച്ചശേഷം ആത്മഹത്യ ചെയ്തത്.

”മകളെ ഭർത്താവ് അബ്ദുൾ ഹമീദ് ക്രൂരമായി പീഡിപ്പിക്കുന്നു. എൻറെ വേദന കേരളം ഏറ്റെടുക്കണം. പത്ത് പവൻ നൽകാതെ മകളെ വേണ്ടെന്ന് ഭർത്താവ് പറയുന്നു” ഇങ്ങനെയാണ് മൂസക്കുട്ടി വീഡിയോയിൽ പറയുന്നത്. വീടിനു സമീപത്തെ റബർ തോട്ടത്തിലാണ് മൂസക്കുട്ടി തൂങ്ങിമരിച്ചത്. കഴിഞ്ഞ മാസം 23നായിരുന്നു സംഭവം. മൂസക്കുട്ടിയുടെ മകൾ ഹിബയും ഒതായി തെഞ്ചേരി സ്വദേശി അബ്ദുൾ ഹമീദും 2020 ജനുവരി 12നാണ് വിവാഹിതരായത്. അന്നുമുതൽ സ്ത്രീധനം കുറഞ്ഞെന്നു പറഞ്ഞുള്ള പീഡനമായിരുന്നുവെന്ന് ഹിബ പറഞ്ഞു.

- Advertisement -

വിവാഹ സമയത്തുള്ള 18 പവൻ സ്വർണാഭരണങ്ങൾ പോരെന്ന് പറഞ്ഞപ്പോൾ ആറ് പവൻ വീണ്ടും മൂസക്കുട്ടി നൽകി. അതും പോരെന്നും പത്ത് പവൻ സ്വർണാഭരണങ്ങൾ കൂടി കൊടുത്താലേ പ്രസവിച്ചു കിടക്കുന്ന ഹിബയേയും കുഞ്ഞിനേയും വീട്ടിലേക്ക് കൊണ്ടുപോകുകയുള്ളൂവെന്ന് പറഞ്ഞ് അബ്ദുൾ ഹമീദ് ഹിബയുടെ വീട്ടിലെത്തി വഴക്കുണ്ടാക്കുകയും ചെയ്തിരുന്നു. ഹിബയുടെ പരാതിയിൽ നിലമ്ബൂർ പൊലീസ് അബ്ദുൾ ഹമീദിനും മാതാപിതാക്കൾക്കുമെതിരെ കേസെടുത്തിട്ടുണ്ട്.

- Advertisement -

Leave A Reply

Your email address will not be published.